പൗരസ്ത്യ ഹെരിറ്റേജ് കണ്‍സള്‍ട്ടന്‍സി
നമ്മുടെ പൂര്‍വ്വികന്മാര്‍ തലമുറകളായി നമുക്ക് കൈമാറതിത്തന്ന മഹത്തായ മൂല്യങ്ങളും ഭൗതിക സാമഗ്രികളുമാണ് പൈതൃകം (Heritage) എന്ന് വിവക്ഷിക്കുന്നത്. സാംസ്‌കാരിക-ചരിത്ര പഠനങ്ങളുടെ ഭാഗമായി പൈതൃക സംരക്ഷണം വിപുലമായ ഒരു പഠനമേഖലയും പ്രവര്‍ത്തന മേഖലയുമായി സമീപകാലത്ത് ശക്തമായി നികൊള്ളുന്നു. ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകളും ഐക്യരാഷ്ട്ര സംഘനടയും പൈതൃക സംരക്ഷണത്തിന്റെ പ്രാധാന്യം അവബോധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. ലോകത്തിന്റെയും ഭാവിതലമുറകളുടെയും നില നില്‍പ്പിനും പുരോഗതിക്കും പൈതൃക സംരക്ഷണത്തിനും അതീവ പ്രാധാന്യം ലോകത്ത് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
പൈതൃകം എന്ന കെട്ടിടങ്ങളും പ്രകൃതിദത്തമായ മറ്റ് ഭൗതിക വസ്തുക്കളും ഉള്‍പ്പെടുന്ന സ്പര്‍ശ്യഗ്രാഹ്യമായ (Tangible) സാമഗ്രികളും അതോടൊപ്പം സ്പര്‍ശ്യഗ്രാഹ്യമല്ലാത്ത് (Intangible) സംഗീതം മറ്റ് ഭൗദ്ധിക വിജ്ഞാന ശാഖകള്‍ എന്നിവ കൂടി ഉള്‍പ്പെട്ടതാണ്.





















